Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രിയുടെ ആദ്യ റാലി ഇന്ന്

November 27, 2017
1 minute Read
modi pm rally today gujarat election 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ റാലി ഇന്ന് കച്ചിലെ ഭുജ്ജിൽ നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സൌരാഷ്ട്രയിലും തെക്കൻ ഗുജറത്തിലുമായി എട്ട് റാലികളിൽ മോദി പങ്കെടുക്കും. പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്ര നേതാക്കൾ ഗുജറാത്തിൽ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വരവോടെ മുൻവർഷങ്ങളേക്കാൾ മികച്ച വിജയം കരസ്ഥമാക്കാൻ പാർട്ടിക്ക് സാധിക്കുമെന്ന് ബിജെപി ഗുജറാത്ത് ഘടകം വിശ്വസിക്കുന്നു. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. നരേന്ദ്രമോദിയുടെ 35 മഹാറാലികളാണ് സംസ്ഥാനത്ത് പാർട്ടി സംഘടിപ്പിക്കുന്നത്. അമ്പതിനായിരത്തോളം ബൂത്തുകളിൽ ചായ് കെ സാഥ് എന്ന ചർച്ചാ പരിപാടിയും ആരംഭിക്കും.

 

pm rally today gujarat election 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top