കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റക്കാർക്കെതിരായ നടപടി മയപ്പെടുത്തുന്നു

കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റക്കാർക്കെതിരെ കടുത്ത നടപടിക്ക് നിർദേശിക്കുന്ന 2015ലെ റവന്യൂ ഉത്തരവ് മാറ്റാൻ നീക്കം. ഉത്തരവിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ, മുഖ്യമന്ത്രി വിളിച്ച യോഗം ലാന്റ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. ഉത്തരവ് പ്രായോഗികമല്ലെന്നും അവ്യക്തമാണെന്നും കാട്ടിയാണ് നീക്കം.
കൊട്ടക്കമ്പൂർ വട്ടവട വില്ലേജുകളിലെ കയ്യേറങ്ങളെക്കുറിച്ച് പഠിച്ച നിവേദിത പി ഹരൻ സമിതിയുടെ നിർദേശങ്ങൾ അതേ പടി ഉൾപ്പെടുത്തിയാണ് 2015 ഫെബ്രുവരി 16 ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 15 നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവ് മാറ്റാൻ ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. ഉത്തരവ് അപ്രായോഗികവും അവ്യക്തവുമെന്ന് ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് ഇടുക്കി കലക്ടർ റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിക്ക് കത്ത് നൽകി. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ഒടുവിൽ ചേർന്ന യോഗത്തിലാണ് ഉത്തരവ് മാറ്റത്തിന് നിർദേശങ്ങൾ നൽകാൻ ലാൻറ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here