നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം, നശിപ്പിച്ചാൽ 25,000 രൂപ പിഴയും 3 വർഷം തടവും

നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചിച്ചാല്‍ മൂന്ന് വര്‍ഷം തടവും, ഇരുപത്തയ്യായിരം രൂപ പിഴയുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം നീലക്കുറിഞ്ഞിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്.(neelakurinji protected plant three years imprisonment and fine)
അതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്കുള്ളത്.കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും മൂന്നാര്‍ മേഖലയിലാണ് ഇവ കൂടുതല്‍ കാണപ്പെടുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കൂന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.
നീലക്കുറിഞ്ഞി കൃഷിചെയ്യുന്നതും കൈവശം വയ്കുന്നതും വിപണനം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് കുറ്റകൃത്യമായി കണക്കാക്കുക. ഉണങ്ങിയ പൂക്കളില്‍നിന്ന് മണ്ണില്‍ വീഴുന്ന വിത്തിലൂടെയാണ് ഇവ വീണ്ടും ഉണ്ടാകുന്നത്. പൂക്കള്‍ പറിച്ചെടുത്താല്‍ വിത്ത് മണ്ണില്‍ വീഴില്ല. അതുകൊണ്ടാണ് പൂ പറിക്കുന്നത് വിലക്കിയിട്ടുള്ളത്. മണ്ണില്‍ വീഴുന്ന വിത്തുകള്‍ അടുത്ത മഴയ്ക്കുതന്നെ മുളയ്കുകയാണ് സാധാരണ പതിവ്.
Story Highlights: neelakurinji protected plant three years imprisonment and fine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here