ബാലി രാജ്യാന്തര വിമാനത്താവളം അടച്ചു

ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബാലി രാജ്യാന്തര വിമാനത്താവളം അടച്ചു. അനിശ്ചിത കാലത്തേക്കാണ് അടച്ചത്. മലയാളികളടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. അഗ്‌നി പര്‍വതം സജീവമായി പുകയുന്നതിനാല്‍ ഏതുസമയവും സ്‌ഫോടനം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ രാജ്യത്താകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ജനങ്ങളോടാണ് ഒഴിഞ്ഞ് പോകാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഗ്‌നി പര്‍വതത്തില്‍ നിന്ന് 3400 മീറ്റര്‍ ഉയരത്തില്‍ കറുത്ത പുക വരുന്നുണ്ട്.
പര്‍വതത്തില്‍ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കി വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here