Advertisement

തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; സെലെബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ അനുമതി റദ്ദാക്കി

May 15, 2025
Google News 2 minutes Read

തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്.

മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യംചെയ്യുന്നത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണക്ക് പിന്നാലെയാണ് ഇന്ത്യയിൽ തുർക്കിക്കെതിരെ നടപടി ശക്തമാക്കുന്നത്.

Read Also: ‘തുർക്കിയിലേക്ക് ഞങ്ങളില്ല!’ തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യൻ വിനോദ സഞ്ചാരികൾ; മേക്ക് മൈ ട്രിപ്പിൽ യാത്ര റദ്ദാക്കലുകളിൽ 250% വർധന

തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ ജനവികാരം ശക്തമാകുകയാണ്. ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം വേണ്ടെന്നുവയ്ക്കുകയും മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. മേക്ക് മൈ ട്രിപ്പില്‍ തുര്‍ക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകള്‍ 250% വര്‍ദ്ധനവ് രേഖപ്പെടുത്തി.

Story Highlights : Turkish firm operating in Indian airports loses security clearance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here