Advertisement

‘സോറി ബ്രദര്‍’, തൃശ്ശൂരുകാരന്‍ ബിബിന് തമിഴ് താരം വിജയ് സേതുപതിയുടെ വോയ്സ് മെസേജ്

November 28, 2017
Google News 1 minute Read
vijay sethupathy

ഇന്നലെ തൃശ്ശൂരുകാരന്‍ ബിബിന്‍ മോഹന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവാക്കള്‍ക്ക് വലിയ താരങ്ങള്‍ പൊതുവേ ചെവി കൊടുക്കാറില്ല. എന്നാല്‍ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അത് കൊണ്ടാണല്ലോ ആരാധകര്‍ ഇദ്ദേഹത്തെ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നത്. ഒരു കഥയുമായി വിജയ് സേതുപതിയെ കാണാനായി ഒരുങ്ങിയിരിക്കുകയായിരുന്നു ബിബിന്‍. എന്നാല്‍ തിരക്കുകള്‍ കാരണം താരത്തിന് ബിബിന്റെ കഥ കേള്‍ക്കാന്‍ സമയം ഇല്ലായിരുന്നു. പിന്നീടുണ്ടായതെന്താണെന്ന് ബിബിന്റെ പോസ്റ്റിലൂടെ തന്നെയറിയാം.

ഇന്നൊരു ഞെട്ടൽ ഉണ്ടാക്കിയ ദിവസം ആണ്. ..ഒരു സിനിമ പ്രേമി എന്ന നിലക്കും കുറച്ചു എഴുതുന്ന ആൾ എന്ന നിലക്കും…. കുറച്ചു ദിവസം ആയി സൗത്ത് ഇന്ത്യ തന്നെ ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആയ ഈ മനുഷ്യനോട് ഒരു സബ്ജക്ട് പറയാൻ ശ്രമം തുടങ്ങിയിട്ട് . . കഴിഞ്ഞ ഓണത്തിന് മാതൃഭൂമിയിൽ പുള്ളിയെ കൊണ്ട് വന്ന ടീമിലെ അനൂപേട്ടൻ  ആണ് കഥയൊക്കെ കേട്ടപ്പോ നീ ധൈര്യം ആയിട്ട് വിളിക്കട ..ഇത് അങ്ങേരു തകർക്കും ….എന്നും പറഞ്ഞു മാനേജരുടെ നമ്പർ തന്നത്. …

കോൺടാക്ട് ചെയ്തപ്പോ വെയിറ്റ് ചെയ്യേണ്ടി വരും എന്ന രീതിയിൽ ഉള്ള മറുപടി കിട്ടി… സ്ഥിരം ആയി കേൾക്കുന്ന കാര്യം ആയതു കൊണ്ട് പുതുമ ഒന്നും തോന്നിയില്ല… പക്ഷെ പിന്നെ ഒരു അറിവും ഇല്ലായിരുന്നു… ഇന്ന് വിളിച്ചു നോക്കി രാവിലെ ..കിട്ടുന്നില്ല. .. മെസേജ് ഇട്ടു നോക്കി….അനൂപേട്ടനെ വിളിച്ചു പറഞ്ഞു ഇന്നും ഒരു മെസേജ് അയച്ചിട്ടുണ്ട് എന്ന്… പുള്ളി പറഞ്ഞു..നീ നോക്കിക്കോ ഉറപ്പായും ഒരാഴ്ചക്കുള്ളിൽ നിന്നെ കോൺടാക്ട് ചെയ്യും…എന്നൊക്കെ…

ഓക്കേ എന്നും പറഞ്ഞു നമ്മള് നമമുടെ പണി കു പോയി. ഉച്ചക്ക് വാട്സ് ആപ്പ് നോക്കുമ്പോ ഒരു നമ്പറിൽ നിന്നും വോയ്‌സ് മെസേജ് വന്നു കിടക്കുന്നു. .തുറന്നു 13 സെക്കൻഡ് നീളം ഉള്ള ഒരു വോയ്‌സ്. ..!!! വോയ്‌സ് എടുത്തു കേട്ടപ്പോ ഒരു മിന്റ് ഞെട്ടി നിന്ന്..വീണ്ടും കേട്ട്… വിജയ് സേതുപതിയുടെ ശബ്ദം….

“ഹായ് ബിബിൻ… സോറി ബ്രദർ …ഐ ഹാവ് ടൂ മെനി കമ്മിറ്റ്മെന്റ്സ് ..ടോട്ടാലി ബിസി..കഥ കേക്കവേ ടൈം ഇല്ലേ….സോറി… സോറി ബ്രദർ ….ആൻഡ് ഓൾ ദി best …”

ആരും അല്ലാത്ത ഒരാളോട് എന്തിനാണ് ഇത്ര അധികം സോറി പറയാൻ അയാൾക്ക്‌ ഉള്ള ആ മനസ്..അതാണ് ഈ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്… ഇവിടെ പലർക്കും അനുഭവം കാണും (എനിക്കും) സിനിമയിൽ ആൾകൂട്ടത്തിൽ ഒരു സീനിൽ കണ്ടാൽ പോലും പിന്നെ എല്ലാവരോടും അഹങ്കാരവും ജാഡയും കോംപ്ലക്‌സും കാണിക്കുന്നവരുടെ ഇടയിൽ ഇപ്പോൾ സിനിമയിൽ ഒന്നും അല്ലാത്ത ഒരു കഥ പറയാൻ അവസരം ചോദിച്ച ഒരു സാധാരണ ആളായ ഒരു ബിബിനോട് ഇത്രയും സോറിയൊക്കെ പറഞ്ഞു പുള്ളിയുടെ സംസാരം …സിമ്പിൾ ആയി കണ്ടില്ല എന്ന് നടിച്ചു ഒഴിവാക്കാം ആയിരുന്ന ഒരു സംഭവം മാത്രം ആണ് ആ നടന് എന്റെ ഒക്കെ കാര്യം…. പക്ഷെ സിമ്പിൾ ആയി ഒഴിവാക്കാതെ..മാനേജരെ കൊണ്ട് പോലും പറയിക്കാതെ…ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൊടുക്കാവുന്ന “റെസ്‌പെക്ട് ” വലിപ്പ ചെറുപ്പം നോക്കാതെ കാണിച്ച അയാളോട് തിരിച്ചു ഞാൻ എന്താണ് പറയേണ്ടത് എന്നറിയില്ല…. നമ്മളോട് എന്തോ തെറ്റ് കാണിച്ച പോലെ ആയിരുന്നു ആളുടെ സംസാരം….. കഷ്ട്ടപ്പെട്ടു കേറി വന്നതിന്റെ ഒരു സ്നേഹം അയാൾക്ക്‌ എല്ലാവരോടും ഉണ്ട്….

എന്നെകിലും ഒരു ദിവസ്സം അങ്ങേരെ കാണും..ഇന്നത്തോടെ അത് ഉറപ്പിച്ചു ….

vijay sethupathy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here