കണ്ടെയ്‌നർ ലോറിക്കുള്ളിൽ ഉറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു

ഡൽഹിയിൽ കണ്ടെയ്‌നർ ലോറിക്കുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു. രുദ്രാപൂർ സ്വദേശികളായ അമിത്,പങ്കജ്,അനിൽ,നേപ്പാൾ സ്വദേശി കമൽ, ഗോരഖ്പൂർ സ്വദേശികളാള അവധ്‌ലാൽ,ദീപ് ചന്ദ് എന്നിവരാണ് മരിച്ചത്.
കാറ്ററിങ് തൊഴിലാളികളായ ഇവർ കനത്ത തണുപ്പിൽ നിന്നും രക്ഷ നേടാനായി കണ്ടെയ്‌നറിനുള്ളിൽ അടുപ്പുകൂട്ടി തീ കായുകയായിരുന്നു. കണ്ടെയ്‌നറിനുള്ളിലെ തന്തൂരി അടുപ്പിൽ തീ കത്തിച്ചതിനു ശേഷമാണ് ഇവർ കിടന്നുറങ്ങിയത്. കണ്ടെയ്‌നറിന്റെ വാതിലും അടച്ചിരുന്നു. ഇതാണ് ശ്വാസം മുട്ടി മരിക്കാൻ കാരണം.
ഡൽഹിയിലെ കന്റോൺമെന്റ് മേഖലയിലാണ് സംഭവം. വിവാഹ ചടങ്ങിന് ഭക്ഷണമൊരുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സംഘം. രണ്ടു പേർ ആശുപത്രിയിൽ വച്ചും നാലു പേർ കണ്ടെയ്‌നറിനുള്ളിൽ വച്ചും മരിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here