അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

തമിഴ്‌നാട്ടിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. പാർട്ടി രാഷ്ട്രീയകാര്യസമിതി ചേർന്നാണ് തീരുമാനിക്കുക. മത്സരിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാമെന്ന് പാർട്ടി ഉന്നതതല സമിതി വ്യക്തമാക്കിയിരുന്നു. 12 അപേക്ഷകളാണ് ഇതുവരെ കിട്ടിയത്.
മുൻ എംഎൽഎ വി. മധുസൂദനനെ മത്സരിപ്പിക്കണം എന്നാണ് പനീർശെൽവം പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇതിന് മുഖ്യമന്ത്രി പളനിസാമി വഴങ്ങിയിട്ടില്ല. പാർട്ടി ഉന്നതതലസമിതിയിൽ തർക്കം ഉണ്ടായതിനെ തുടർന്നാണ് തീരുമാനം രാഷ്ട്രീയകാര്യസമിതിയ്ക്ക് വിട്ടത്.
anna dmk candidate to be declared today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here