കോപര്‍ഡി കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

കോപര്‍ഡി കൂട്ടബലാല്‍സംഗ കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ, സന്തൊഷ് ഗോരഖ് ഭവാല്‍, നിതിന്‍ ഗോപിനാഥ് ഭൈലുമെ എന്നിവര്‍ക്കാണ് തൂക്കുമരം.
കഴിഞ്ഞ 18 ന് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ഇവര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് മറാത്ത പെണ്‍കുട്ടിയാണ്. 15കാരി 2016 ജൂലൈ 13ന് മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 15കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിന്‍ഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഇവര്‍ പെണ്‍കുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. തോളെല്ലെുകള്‍ പൊട്ടിയിരുന്നു. കഴുത്തു ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
Kopardi rape and murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here