കേരള തീരത്ത് ചുഴലിക്കാറ്റ്

സംസ്ഥാനത്ത് പരക്കെ തുടർന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും എത്തുന്നു. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്.
ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒപ്പം തെക്കൻ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമർദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറൻ ദിശയിൽ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. മേൽ ന്യുനമർദപത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയിൽ തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശം ഉൾപ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയിൽ കേരളം ഉൾപ്പെടുന്നതിനാലും, കേരളത്തിൽ പൊതുവിൽ മഴയും, ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ തീവ്രത തെക്കൻ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിൽ ആയിരിക്കും കൂടുതൽ അനുഭവപ്പെടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here