Advertisement

ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്ത് ഭൂചലനം

December 1, 2017
1 minute Read
earthquake

ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്ത് ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.  യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ (യുഎസ്ജിഎസ്) കണക്കുകള്‍ പ്രകാരം ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തി.

ഭൂചലനം ആദ്യം ആരംഭിച്ചത് 5.1 മാഗ്നിറ്റ്യൂഡിലായിരുന്നു, പിന്നീടത് 4.4 ഉം അതിനുശേഷം 4.1 ഉം ആയി കുറഞ്ഞു. യുഎസ്ജിഎസ് പ്രകാരം നോര്‍ത്ത് കരോലിന, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, മെരിലാന്‍ഡ്, ഡെലാവെയര്‍, ന്യൂജഴ്സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

earthquake

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top