Advertisement

തിരിച്ചെത്താനുള്ളത് ഇരുന്നൂറോളം മത്സ്യതൊഴിലാളികള്‍

December 1, 2017
0 minutes Read
okhi cyclone ockhi one more body found will assure ockhi rehabilitation says pinarayi vijayan

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ പ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തിയില്ല. അമ്പതോളം വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറോളം പേരാണ് ഇതുവരെ തിരിച്ചെത്താത്തത്.  പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പതിമൂന്ന് പേര്‍ വ്യാഴ്ഴ്ച്ച രാത്രിയോടെ തീരത്ത് തിരിച്ചെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം കൊച്ചിയില്‍ നിന്നും നാവികസേനാ കപ്പലും സേനയും വിമാനങ്ങളും എത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായത് തെരച്ചിലിന് തടസ്സമായി. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററകളും ഡോര്‍ണിയര്‍ വിമാനങ്ങളും നേവിയുടെ നാലു കപ്പലുകളും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top