നാശം വിതച്ച് ഓഖി; ഓഖി എന്ന വാക്കിന്റെ അർത്ഥം അറിയുമോ ?

കേരള തീരത്തും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ചുഴലിക്കാറ്റിന് ഓഖി എന്ന പേര് നൽകിയത് ബംഗ്ലാദേശാണ്. ഓഖി എന്നാൽ കണ്ണെന്നാണ് അർത്ഥം.
ലോക കാലാവസ്ഥാ സംഘടനയും യുഎന്നിന്റെ ഇക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആന്റ് ദി പസഫിക്കും ചേർന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്. ഓഖിക്കു പേരിടാനുള്ള അവസരം ബംഗ്ലാദേശിനാണ് ലഭിച്ചത്. ഇനി വരാനുള്ള കാറ്റിന് പേരിട്ടിരിക്കുന്നത് ഇന്ത്യയാണ്, സാഗർ.
ലോകത്തുടനീളമായി 9 മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. വടക്കൻ അറ്റ്‌ലാന്റിക്, കിഴക്കൻ നോർത്ത് പസഫിക്, സെൻട്രൽ നോർത്ത് പസഫിക്, പടിഞ്ഞാറൻ നോർത്ത് പസഫിക്, വടക്കൻ ഇന്ത്യൻ മഹാസമുദ്രം, തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രം, ഓസ്‌ട്രേലിയൻ, തെക്കൻ പസഫിക്, തെക്കൻ അറ്റ്‌ലാന്റിക് എന്നിവയാണ് അവ.
meaning of word okhi, who names cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here