ഓഖി ചുഴലിക്കാറ്റ്; സംസ്ഥാനത്തിന് ഉണ്ടായത് എട്ട് കോടിയുടെ നാശനഷ്ടം

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തിന് ഇതുവരെ എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. 56 വീടുകൾ പൂർണമായും 679 വീടുകൾ ഭാഗികമായും തകർന്നു.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. ഇവിടെ 4കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റിൽ കാണാതായവർക്ക് വേണ്ടിയുടെ തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാവിക, വ്യോമസേനകളുടെ തെരച്ചിലിൽ ഇന്ന് ഏഴ് പേരെ രക്ഷപ്പെടുത്തി. കേരളത്തിൽ വരും മണിക്കൂറിൽ കാറ്റിന്റെയും മഴയുടെയും ശക്തി കുറയുമെങ്കിലും കൂറ്റൻ തിരമാലകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
okhi cyclone causes destruction of 8 crores
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here