കേരളത്തിലെ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ സമരത്തിൽ
കേരളത്തിലെ ഒരു വിഭാഗം ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ സമരത്തിൽ. ഓലഊബർ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരിൽ ഒരു വിഭാഗമാണ് വേതനവർധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നത്. യാത്രാക്കൂലിയിൽ നിന്നും കമ്പനികൾ പിടിക്കുന്ന വിഹിതത്തിൽ കുറവ് വരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഓൺലൈൻ ടാക്‌സിയിൽ ആദ്യത്തെ നാല് കിലോമീറ്റററിന് അഞ്ച് രൂപ വച്ച് ഈടാക്കുന്നതിൽ മാറ്റം വരുത്തണമെന്നും ടാക്‌സി ഡ്രൈവർമാർ ആവശ്യപ്പെടുന്നു. തുടക്കകാലത്ത് വാങ്ങിയതിലും ഉയർന്ന തുകയാണ് ഇപ്പോൾ കമ്പനികൾ യാത്രാക്കൂലിയിൽ നിന്ന് കൈപ്പറ്റുന്നതെന്നാണ് ഡ്രൈവർമാരുടെ പരാതി.
യാത്ര ബുക്ക് ചെയ്യുമ്പോൾ സ്വന്തം വണ്ടികൾക്ക് കമ്പനികൾ അത് മറിച്ചു കൊടുക്കുന്നുണ്ടെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. അതേസമയം ഡ്രൈവർമാർക്ക് മാന്യമായ ലാഭവിഹിതം ഉറപ്പാക്കുന്നുണ്ടെന്നാണ് കമ്പനികൾ പറയുന്നത്.
online taxi driver strike in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here