Advertisement

ആ വലിയ നിയോഗത്തിന് ഒരു വോട്ട്

December 4, 2017
Google News 2 minutes Read

ആരാണ് നിയോഗ്? കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും ഉയരുന്ന ചോദ്യമാണിത്. നയാ പൈസ കയ്യിലില്ലാതെ ഇന്ത്യകാണാൻ ഇറങ്ങി പുറപ്പെട്ട യുവാവാണ് നിയോഗ്. കടത്തിണ്ണകളിലും, അമ്പലങ്ങളിലും, പളളികളിലും അന്തിയുറങ്ങിയും, സ്‌നേഹത്തോടെ ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണം കഴിച്ചും പല ദിവസങ്ങളിലും പച്ച വെള്ളം ഭക്ഷണമാക്കിയും, നടന്നും ലിഫ്റ്റ് ചോദിച്ചും 2017 ജൂൺ 1 ന് ഭാരതത്തിന്റെ തെക്കേ അറ്റത്തു കന്യാകുമാരിയിൽ നിന്നു യാത്ര തുടങ്ങി രാജ്യത്തുടനീളം സഞ്ചരിച്ച മലയാളി യുവാവ്…എന്നാൽ ഇന്ന് നിയോഗിനെ പ്രശസ്ഥനാക്കുന്നത് അവനിൽ അർപ്പിക്കപ്പെട്ട ദൗത്യത്തിന്റെ പേരിലാണ്.

ലോകത്തെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്‌സ്‌പെഡിഷനു ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയാണ് നിയോഗ്. മത്സരത്തിൽ ഒന്നാം സ്ഥാനമാണ് നിലവിൽ നിയോഗിന്. എന്നാൽ ഏതാനും വോട്ടുകളുടെ കുറവിൽ തൊട്ടുപിന്നിൽ മറ്റ് രാജ്യങ്ങളുമുണ്ട്. ഇന്ത്യയുടെ ഈ ഒന്നാം സ്ഥാനം നിലനിറുത്താൻ ാേരോ ഇന്ത്യക്കാരനും നിയോഗിന് വോട്ട് ചെയ്യണം.

vote for niyog to see indian flag in north pole

തെരഞ്ഞെടുക്കപ്പെടുന്ന സാഹസികാ യാത്രാ സ്‌നേഹികളോടൊപ്പമുള്ള ഈ മത്സരയാത്ര നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. സ്വീഡനിലെ പാല്‌സ, മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര. യോഗ്യത നേടിയാൽ മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്‌സ്പിഡിഷനിൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കുന്ന ആദ്യ മലയാളിയാകും നിയോഗ്.

vote for niyog to see indian flag in north poleഎല്ലാവരും ഒരു മിനിറ്റ് മാറ്റി വച്ചു നിയോഗിന് വോട്ട് ചെയ്യണം, മാത്രമല്ല മാക്‌സിമം ഷെയർ ചെയ്തു കൂടുതൽ ആളുകളിൽ എത്തിക്കുകയും വേണം.
വോട്ട് ചെയ്യേണ്ട ലിങ്ക് – http://polar.fjallraven.com/contestant/?id=3054

vote for niyog to see indian flag in north pole

ശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത നോർത്ത് പോളിൽ ഒരു മലയാളി ത്രിവർണ പതാക പാറിക്കുന്നതു കാണാൻ കാത്തിരിക്കാം….

vote for niyog to see indian flag in north pole

vote for niyog to see indian flag in north pole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here