‘ഭർത്താവ് മരിച്ച സ്ത്രീ മണാലിയിൽ പോകേണ്ട, മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലണം’ നബീസുമ്മയെ അധിക്ഷേപിച്ച് മതപണ്ഡിതൻ; പ്രതികരിച്ച് മകൾ

മണാലിയിൽ യാത്രപോയ കുറ്റ്യാടി സ്വദേശി നബീസുമ്മയെ അധിക്ഷേപിച്ച സംഭവത്തിൽ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിക്ക് എതിരെ നബീസുമ്മയുടെ മകൾ ജിഫാന. ഭർത്താവ് മരിച്ച സ്ത്രീ വീട്ടിൽ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്‍റെ പ്രസംഗം. പ്രസംഗവും തുടർന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകൾ ജിഫാന പറഞ്ഞു. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മയാണ് മണാലി യാത്രയുടെ ദൃശ്യങ്ങളിലൂടെ വൈറൽ ആയത്.
ഉമ്മയ്ക്ക് ഇപ്പോൾ പൊതുവേദികളിൽ പോകാനോ ആളുകളുമായി ഇടപഴകാനും സാധിക്കുന്നില്ല. ഉമ്മ ഇൻസ്റ്റഗ്രാമിനെ കുറിച്ചോ യൂട്യൂബിനെ കുറിച്ചോ ഒന്നും അറിവുള്ള ആളല്ല. യാത്ര പോയതിന്‍റെ സന്തോഷം മുഴുവൻ പോയി.വലിയ തെറ്റ് ചെയ്ത പോലെയാണ് പെരുമാറുന്നത്. ആകെ ഉമ്മ ചെയ്തത് ഒരു യാത്ര പോവുക എന്നത് മാത്രമാണ്. പലരുടെയും ചോദ്യം കേട്ട് ഉമ്മ കരയുകയാണ്. ഉമ്മ അനുഭവിച്ച വേദന എങ്ങനെ പറയും എന്ന് അറിയില്ല എന്നും മകൾ ജിഫ്ന പറഞ്ഞു.
25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം- എന്നായിരുന്നു ഇബ്രാഹിം സഖാഫിക്കിന്റെ പരാമർശം.
Story Highlights : religious scholar criticizes nabeesumma for manali travel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here