Advertisement

എറണാകുളത്തെ അങ്കണവാടിയിലെ ഷെല്‍ഫില്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് കളിപ്പാട്ടങ്ങള്‍ക്കിടയില്‍

24 hours ago
Google News 1 minute Read
snake in anganwadi ernakulam

എറണാകുളം തടിക്കക്കടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.കരുമാലൂര്‍ പഞ്ചായത്തിലാണ് അങ്കണവാടി. കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോള്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നതായി കാണുകയായിരുന്നു. രാവിലെ 11ന് കുട്ടികള്‍ ക്ലാസ് മുറിയിലുള്ള സമയത്താണ് മൂര്‍ഖനെ കണ്ടത്. പാമ്പിനെ കണ്ട ഉടന്‍ കുട്ടികളെ പുറത്തിറക്കി വനം വകുപ്പിനെ വിവരം അറിയിച്ചു. (snake in anganwadi ernakulam)

സര്‍പ്പ വോളണ്ടിയര്‍ രേഷ്ണു സ്ഥലത്തെത്തി പാമ്പിനെ റെസ്‌ക്യു ചെയ്യുകയായിരുന്നു. അംഗനവാടിയോടടുത്തുള്ള വയലില്‍ നിന്ന് ആകാം പാമ്പ് എത്തിയതെന്നാണ് അനുമാനം. ശിശുക്ഷേമ വകുപ്പ് അടക്കം സംഭവം പരിശോധിച്ചുവരികയാണ്.

Story Highlights : snake in anganwadi ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here