Advertisement

സംസ്ഥാനത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരു മരണം

December 5, 2017
1 minute Read
sriparvathy

കണ്ണൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചു. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റേയും തങ്കമണിയുടേയും മകള്‍ ശ്രീപാര്‍വതിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം ബാംഗളൂരുവില്‍ വിനോദയാത്ര പോയി വന്ന് കഴിഞ്ഞതിന് ശേഷമാണ് ശ്രീപാര്‍വതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പനിയും ചുമയും കലശലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലും സ്ക്കൂളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

sriparvathy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top