നിങ്ങൾ ഇപ്പോഴും 47 വർഷം പിറകിൽ; തന്റെ മതം പറഞ്ഞ് പരിഹസിച്ചവർക്ക് ചുട്ടമറുപടിയുമായി ഖുഷ്ബു

തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെ യഥാർത്ഥ പേര് നഖത് ഖാൻ എന്നാണെന്നും രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഇത് മറച്ചുവച്ചുവെന്നുമാരോപിച്ച് നടത്തിയ പ്രചരണത്തിന് ചുട്ടമറുപടിയുമായി ഖുഷ്ബു രംഗത്ത്.
തന്റെ ജാതി തേടി കഷ്ടപ്പെടുന്നവരെ വിഡ്ഡികളെന്ന് വിളിച്ചായിരുന്നു ഖുശ്ബുവിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ‘ എന്റെ പേര് നഖത് ഖാൻ ആണെന്ന്… വിഡ്ഡികളെ ഇത് എന്റെ മാതാപിതാക്കൾ എനിയ്ക്ക് നൽകിയ പേരാണ്. അതെ എന്റെ പേര് ഖാൻ എന്നാണ്, ഇനി എന്തുവേണം… നിങ്ങൾ ഇപ്പോഴും 47 വർഷം പുറകിലാണ്… ‘ – ഇതായിരുന്നു ഖുഷ്ബുവിന്റെ ട്വിറ്റർ പോസ്റ്റ്.
Some trollers have made a discovery about me..my name is #NakhatKhan.. Eureka!!! Fools that’s my name given to me by my parents.. AND YES I AM A KHAN..NOW WHAT???late bloomers,wake up..u are 47 yrs late..????
— khushbusundar (@khushsundar) December 4, 2017
ഖുശ്ബു മുസ്ലീം ആണെന്നും അതിനാലാണ് ഖുശുബു തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.
വിമർശനങ്ങൾ ഉന്നയിക്കുന്നവരുടേയും, തങ്ങൾക്കെതിരെന്ന് തോന്നുന്നവരുടേയും ജാതി കണ്ടുപിടിച്ച് അവഹേളിക്കലായിരിക്കുന്നു ഇത്തരക്കാരുടെ ആയുധം. മെർസലിൽ അഭിനയിച്ച വിജയെ ജോസഫ് വിജയ് എന്ന് വിളിച്ചും, കമലിനെ കമാലുദ്ദീൻ ആക്കിയും ഇത്തരക്കാർ രംഗത്തെത്തിയിരുന്നു.
Khushbu Sundar silences trolls for discovering she is Muslim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here