സ്വന്തം ചരമവാര്‍ത്ത പത്രത്തില്‍ നല്‍കി മുങ്ങിയ ആളെ കണ്ടെത്തി

സ്വന്തം ചരമ വാര്‍ത്ത നല്‍കി അപ്രത്യക്ഷനായ ജോസഫ് എന്ന ആളെ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫാണ് മരണ വാര്‍ത്ത നല്‍കിയ ശേഷം അപ്രത്യക്ഷനായത്.കോട്ടയത്തെ കാര്‍ഷിക സഹകരണ ബാങ്കിലെത്തിയ ജോസഫ് പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു. മരിച്ചയാളുടെ ബന്ധുവാണെന്ന് കാണിച്ചാണ് ഇയാള്‍ ബാങ്ക് മാനേജറെ സമീപിച്ചത്. കണ്ണൂരിലെ ബാങ്ക് മാനേജറെ അറിയുന്ന കോട്ടയത്തെ ഉദ്യോഗസ്ഥന്‍ ഇയാളെ കുറിച്ച് വിളിച്ച് അന്വേഷിച്ചതോടെയാണ് ജോസഫിനെ പിടികൂടാന്‍ സാഹചര്യം ഒരുങ്ങിയത്.
മക്കള്‍ വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന കാരണത്താലാണ് താന്‍ വീട് വിട്ടതെന്നാണ് ജോസഫിന്റെ പ്രതികരണം. പത്രമോഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘു ജീവചരിത്രവും എത്തിച്ചതും. പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം. ലക്ഷങ്ങളാണ് പരസ്യത്തിനായി ഇയാള്‍ ചെലവാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here