ഭാര്യയേയും ഭാര്യാസഹോദരിയേയും കൊലപ്പെടുത്തി എന്‍എസ്ജി കമാന്റോ ജീവനൊടുക്കി

ഭാര്യയേയും ഭാര്യാ സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്റോ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസര്‍ ക്യാമ്പിലായിരുന്നു സംഭവം. ബിഎസ്എഫിലെ എഎസ്‌ഐ കാണ്‍പുര്‍ സ്വദേശി ജിതേന്ദ്ര യാദവാണ് കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്. ഇയാള്‍ എന്‍സ്ജിയില്‍ അഞ്ചു വര്‍ഷമായ ഡപ്യൂട്ടേഷനില്‍ ജോലിചെയ്തുവരികയായിരുന്നു.
ക്യാമ്പിലെ 42 ാം നമ്പര്‍ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊല. വെടിയൊച്ച കേട്ട് സമീപ വാസികള്‍ എത്തുമ്പോള്‍ ജിതേന്ദ്രയും ഭാര്യ ഗുദാനും ഇവരുടെ സഹോദരി ഖുശ്ബുവും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. വയറ്റില്‍ വെടിയേറ്റ ഗുദാനും ഖുശ്ബുവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here