Advertisement

ഷെറിൻ മാത്യൂസിന്റെ കൊലപാതകം; രക്ഷിതാക്കൾക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം കോടതി എടുത്തുമാറ്റി

December 6, 2017
Google News 2 minutes Read
sherin mathews Sherin Mathews adoptive parents lose right to see their biological daughter

അമേരിക്കയിലെ ടെക്‌സസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ രക്ഷിതാക്കൾക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കൻ കോടതി എടുത്തു കളഞ്ഞു. വളർത്തു മകളായ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിനി മാത്യൂസിനും വെസ്ലി മാത്യൂസിനുമാണ് തങ്ങളുടെ സ്വന്തം കുട്ടിയെ കാണാനുള്ള അവകാശം നഷ്ടപ്പെട്ടത്.

ഷെറിന്റെ മരണത്തിൽ ഉത്തരവാദിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കൾക്ക് ഒപ്പമാണ് സ്വന്തം മകൾ കഴിയുന്നത്. ഈ കുട്ടിയെ കാണാനുള്ള അനുവാദമാണ് അമേരിക്കൻ കോടതി എടുത്തു കളഞ്ഞിരിക്കുന്നത്.

 

Sherin Mathews adoptive parents lose right to see their biological daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here