ലൗ ജിഹാദ് ആരോപിച്ച് കൊല; കൊലചെയ്യപ്പെട്ട ആളുടെ കുടുംബത്തിന് സഹായം

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ കൊല ചെയ്യപ്പെട്ട ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്രസുളിന്റെ കുടുംബത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ധനസഹായം പ്രഖ്യാപിച്ചു. കൊലപ്പെട്ട തൊഴിലാളി മുഹമ്മദ് അഫ്രസുളിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും
കുടുംബാംഗത്തിന് ജോലി നല്‍കുമെന്നും മമത വ്യക്തമാക്കി.
ഇന്നലെയാണ് ലൗജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് തീകൊളുത്തിക്കൊന്നത്. സംഭവത്തില്‍ ശംഭുലാല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ രാജ്സമന്ദില്‍ തൊഴില്‍ വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയാണ് മുഹമ്മദ് അഫ്രസുളിനെ ശംഭുലാല്‍ റഗാര്‍ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തിക്കൊന്നത്. ഈ ദൃശ്യങ്ങള്‍ ശംഭുലാല്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുളിന് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here