45ലക്ഷം രൂപ പ്രതിഫലം; ബെസ്റ്റ് തള്ള് ഓഫ് ദ ഇയറാണെന്ന് അശ്വതി

അവതാരക അശ്വതി ശ്രീകാന്തിന് 45ലക്ഷം രൂപയാണ് പ്രതിഫലമെന്ന് കഴിഞ്ഞ ആഴ്ചയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ തള്ളുമ്പോ ഒരു മയത്തില്‍ ഒക്കെ തള്ളണ്ടേ എന്നാണ് അശ്വതിയുടെ ചോദ്യം. രഞ്ജിനി ഹരിദാസ് അടക്കം നിരവധി അവതാരകമാരുടെ പ്രതിഫലം അടങ്ങിയ പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം അശ്വതി ഫെയ്സ് ബുക്കില്‍ ഒരു സ്റ്റാറ്റസും ഇട്ടിട്ടുണ്ട്. ബെസ്റ് തള്ള് ഓഫ് ദ ഇയർ എന്ന ഇമോഷനിലാണ് അശ്വതിയുടെ കുറിപ്പ്.
അശ്വതിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
നിങ്ങളറിഞ്ഞോ…നമ്മ വേറെ ലെവൽ ആയിട്ടാ..
സൂപ്പർ സ്റ്റാർസിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!
അല്ല ചേട്ടന്മാരേ, തള്ളുന്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ…??
ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇൻബോക്സിൽ വന്നു ചോദിക്കുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here