Advertisement

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

December 10, 2017
Google News 1 minute Read
sabarimala

ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. കഴിഞ്ഞ ദിവസം മുതല്‍ ശബരിമലയില്‍ വന്‍തിരക്കണാണ്.16മണിക്കൂര്‍ വരെ ദര്‍ശനത്തിന് ക്യൂ നില്‍ക്കുകയാണ് ഭക്തര്‍. തിരക്ക് നിയന്ത്രിക്കാന്‍ പലയിടത്തും തീര്‍ത്ഥാടകരെ വടംകെട്ടി തടയുന്നുണ്ട്. തിരക്കിനെ തുടര്‍ന്ന് വെര്‍ച്വല്‍ ക്യൂ സംവിധാനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് ഭീഷണി അകന്നതിനെ തുടര്‍ന്ന് വന്ന ആദ്യ അവധി ദിവസങ്ങളാണിത്. പ്ലാസ്റ്റിക്ക് നിരോധനം ഉള്ളതിനാല്‍ കുടിവെള്ളം പോലും കൊണ്ട് വരാന്‍ ആകാത്ത അവസ്ഥയിലാണ് ഭക്ത ജനങ്ങള്‍. പമ്പ മുതല്‍ സന്നിധാനം വരെ ക്യൂ നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here