മുന്നണി മര്യാദകൾ പാലിക്കുന്നില്ല; MSFനെതിരെ പരാതിയുമായി KSU

എം എസ് എഫിനെതിരെ പരാതിയുമായി കെഎസ്‌യു. എം എസ് എഫ് മുന്നണി മര്യാദകൾ പാലിക്കുന്നില്ല. ഏകാധിപത്യപരമായ പ്രവർത്തനങ്ങളാണ് എംഎസ്എഫ് നടത്തുന്നതെന്നും കെഎസ്‌യുവിന്റെ പരാതി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി എന്നിവർക്കാണ് പരാതി നൽകിയത്.
കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്നതിനു മുൻപ് കെഎസ്‌യുമായി ചർച്ച നടത്തിയില്ലെന്നും പരാതിയിൽ ഉന്നയിക്കുന്നു. കെപിസിസി അധ്യക്ഷനും, മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനും അയച്ച പരാതിയുടെ പകർപ്പ് 24 ന് ലഭിച്ചു. മുന്നണി മര്യാദകൾ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കെഎസ്‌യുവിനെതിരായ പ്രചരണം എംഎസ്എഫ് നടത്തുകയാണെന്നും കെഎസ്‌യു നേതൃത്വം അറിയിച്ചു. എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കണമെന്നും കെഎസ്‌യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.
Story Highlights : KSU Against MSF Kannur university election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here