രാജ്യത്തെ ആദ്യത്തെ കാർഷിക ഹൈപ്പർ ബസാർ തൃശൂരിൽ

ഇന്ത്യയിൽ ആദ്യമായി കാർഷിക മേഖലയിൽ ‘കേരളശ്രീ’ എന്ന പേരിൽ അഗ്രോ ഹൈപ്പർ ബസാർ തൃശൂരിൽ ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ സംരംഭം. ചെമ്പൂക്കാവ് മ്യൂസിയം റോഡിലുള്ള കാർഷിക സമുച്ചയത്തിൽ താഴത്തെ നിലയിലും, ഒന്നാം നിലയിലുമാണ് അഗ്രോ ഹൈപ്പർ ബസാർ സജ്ജീകരിക്കുന്നത്. കൃഷി മന്ത്രി മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 16 ന് രാവിലെ 10 മണിക്ക് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം നിർവ്വഹിക്കും.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനാണ് കേരള ഹൈപ്പർ മാർക്കറ്റിന്റെ നടത്തിപ്പു ചുമതല. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും സമാനമായ ഹൈപ്പർ ബസാറുകൾ ഉടനെ തുടങ്ങും. കേരളസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾക്കു പുറമേ തമിഴ്‌നാട്, ഹിമാചൽപ്രദേശ്, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങൾ ഹൈപ്പർ ബസാറിൽ സജ്ജമാക്കിട്ടുണ്ട്.
india’s first agricultural hyper bazar at thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here