കരിപ്പൂരിൽ എ.ഡി.എസ്ബി സംവിധാനം ജനുവരിയിൽ പ്രവർത്തനക്ഷമമാകും

കരിപ്പൂർ വിമാനത്താവളത്തിൽ ആകാശ സുരക്ഷക്കും വ്യോമയാന ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ച എ.ഡി.എസ്ബി(ഓട്ടോമാറ്റിക്ക് ഡിപ്പൻഡന്റ് സർവൈലൻസ് ബ്രോഡ്കാസ്റ്റ്)ജനുവരിയിൽ പ്രവർത്തനക്ഷമമാക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് വിമാനത്താവളത്തിൽ വിദഗ്ധരുടെ യോഗം ചേരും. കരിപ്പൂരിലെ എ.ഡി.എസ്ബി സംവിധാനത്തിന്റെ പരിശോധന രണ്ട് മാസം മുൻപ് പൂർത്തിയാക്കിയിരുന്നു.
എ.ഡി.എസ്ബി സംവിധാനം കരിപ്പൂരിൽ സ്ഥാപിച്ചിട്ട് അഞ്ച് വർഷമായിട്ടും കമ്മിഷൻ ചെയ്തിട്ടില്ല. ഉപഗ്രഹ സഹായത്തോടെ വിമാനങ്ങളുടെ സ്ഥാന നിർണയം നടത്താൻ എ.ഡി.എസ്ബി സംവിധാനം വഴി സാധിക്കും.
പറക്കുന്ന രണ്ട് വിമാനങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസവും സമയ വ്യത്യാസവും കൃത്യമായി മനസിലാക്കുന്നത് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ അടുത്തടുത്ത് ഇറങ്ങേണ്ടിവരുമ്പോഴുള്ള സമയ നഷ്ടം കുറയ്ക്കും. വിദഗ്ധരുടെ പരിശോധന റിപ്പോർട്ട് ഡി.ജി.സി.എക്ക് കൈമാറിയിട്ടുണ്ട്. ഡി.ജി.സി.എ അനുമതി ഈ മാസം ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here