Advertisement

രഞ്ജി ട്രോഫി; കേരളത്തിന് കൂറ്റൻ തോൽവി

December 11, 2017
0 minutes Read
kerala loses ranji trophy

രഞ്ജി ട്രോഫിയിൽ സെമിഫൈനൽ പ്രതീക്ഷ പാടെ കൈവിട്ട കേരളത്തിന് വിദർഭയ്‌ക്കെതിരെ ക്വാർട്ടറിൽ വമ്പൻ തോൽവി. 412 റൺസിനാണ് കേരളത്തെ വിദർഭ തകർത്തുവിട്ടത്. വിദർഭ ഉയർത്തിയ 578 എന്ന കൂറ്റൻ സ്‌കോർ പിന്തുടരാൻ കേരളത്തിന് കഴിഞ്ഞില്ല.

അർധസെഞ്ചുറി നേടിയ സൽമാൻ നിസാറിന് മാത്രമേ കളിയിൽ കേരളത്തിനു വേണ്ടി ശോഭിക്കാൻ കഴിഞ്ഞുള്ളു. ആറു ബാറ്റ്‌സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു സാംസൺ 18 റൺസിലൊതുങ്ങിയപ്പോൾ ജലജ് സക്‌സേന പൂജ്യത്തിന് പുറത്തായി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top