മന്ത്രി സംഘം ഇന്ന് വട്ടവടയില്‍

മന്ത്രിസഭാ ഉപസമിതി വട്ടവടയിലെ നിര്‍ദിഷ്ട നീല കുറിഞ്ഞി ഉദ്യാനം ഇന്ന് സന്ദര്‍ശിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍,വനം മന്ത്രി കെ രാജു, വെദ്യുതി മന്ത്രി എംഎം മണി, എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനത്തിന് എത്തുന്നത്. രാവിലെ പത്ത് മണിയോടെ സംഘം മൂന്നാറില്‍ നിന്ന് തിരിക്കും. 11.30ഓടെ വട്ടവടയില്‍ സന്ദര്‍ശനം ആരംഭിക്കും. കൊട്ടക്കാമ്പൂരിലെ ഭൂമി സംഘം സന്ദര്‍ശിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസം സംഘം ഇവിടെയുണ്ടാകും. ചൊവ്വാഴ്ച ജനപ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും
ആദ്യ ദിവസം വട്ടവടയിലെ 62-ാം ബ്ലോക്ക്, കൊട്ടക്കാമ്പൂരിലെ 58-ാം നമ്പര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. ദേവികുളം സബ് കളക്ടര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങി റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ടാകും. ഇടുക്കി എം.പി. ജോയ്സ് ജോര്‍ജ്, ജില്ലയിലെ എംഎല്‍എമാര്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here