Advertisement

ഏവിയേഷൻ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; പ്രിൻസിപ്പൽ അറസ്റ്റിൽ

December 11, 2017
Google News 1 minute Read
exam result children commits suicide

ഏവിയേഷൻ വിദ്യാർത്ഥിനി ലോഡ്ജിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ.

തിരുവനന്തപുരം ഐപിഎംഎസ് കോളേജിലെ പ്രിൻസിപ്പൽ ദീപാ മണികണ്ഠനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് വച്ചാണ് ദീപയെ അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ സഹപാഠികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശി ശാലു, നെടുമങ്ങാട് സ്വദേശി വൈഷ്ണവി, തിരുവല്ല സ്വദേശികളയ ആതിര, നീതു എലിസബത്ത്, കൊല്ലം സ്വദേശി ഷൈജ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ, ഭീഷണി, തടഞ്ഞുവെക്കൽ, അപഖ്യാതി പരത്തിൽ തുടങ്ങി 9 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപയുടെ പ്രേരണയിലാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചതും മാനസികമായി പീഡിപ്പിച്ചതുമെന്നാണ് സഹപാഠികളുടെ മൊഴി.

കഴിഞ്ഞ 30നാണ് വിദ്യാർത്ഥികൾ പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലെത്തുന്നത്. ഇവിടെയുള്ള ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടിയ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നു.

 

principal arrested aviation college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here