വ്യോമയാന മേഖലയിലെ പ്രതിസന്ധി; അടിയന്തര യോഗം വിളിക്കണമെന്ന് സുരേഷ് പ്രഭു

രാജ്യത്തെ വ്യോമയാന മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര യോഗം വിളിക്കണെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ജെറ്റ് എയർവേസ് കമ്പനി വിമാനങ്ങള്‍ റദ്ദാക്കിയ നടപടി, ടിക്കറ്റ് നിരക്ക് വർദ്ധന, സുരക്ഷ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോർട്ട് നല്‍കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ജെറ്റ് എയർവേസ് ശമ്പളം നല്‍കുന്നില്ലെന്ന് കാട്ടി എന്‍ജിനിയറിംഗ് ജീവനക്കാർ സിവില്‍ ഏവിയേഷന്‍ മേധാവിക്ക് കത്തയച്ചു.
എത്യോപ്യന്‍ എയര്‍ലൈനിന്‍റെ ബോയിങിന്‍റെ 737 മാക്സ് വിമാനം തകര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ സ്പൈസ് ജെറ്റിന്‍റെ 12 ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിച്ചതും നഷ്ടത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് നാല് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതതോടെയാണ് രാജ്യത്തെ വിമാന യാത്ര നിരക്ക് ഉയരാനിടയായത്. പ്രതിസന്ധിക്കിടെ പല വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചുവെന്ന പരാതിയുമായി യാത്രക്കാർ സിവില്‍ ഏവിയേഷനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു യോഗം വിളിക്കാനും വിഷയത്തില്‍ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രാലയ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ വ്യോമ മേഖലയില്‍ നിന്ന് ബോയിങ് 737 മാക്സ് വിഭാഗത്തിലുളള വിമാനങ്ങള്‍ പിന്‍വലിക്കാന്‍ ഡി ജി സിഎ ഉത്തരവിട്ടതാണ് സ്പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ കുറയാന്‍ കാരണം. അതേ സമയം വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന എന്‍ജിനിയറിംഗ് വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ജെറ്റ് എയർവേസ് ശമ്പളം നല്‍കുന്നില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറലിന് ജീവനക്കാർ കത്തയച്ചു. 560എന്‍ജിനയർമ്മാർക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കാനുണ്ടെന്ന് കത്തില്‍ പറയുന്നു.
യാത്രക്കൂലി വർദ്ധനവും തൊഴിലാളികളുടെ പ്രശ്നവും പരിഹരിക്കാന്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here