മകളുടെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായി പ്രിയദര്‍ശന്‍

ഹലോ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് ചിത്രമാണ് ഹലോ. നാഗാര്‍ജ്ജുനയുടെ മകന്‍ അഖിലാണ് ചിത്രത്തിലെ നായകന്‍. പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്ന വിക്രമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചടങ്ങില്‍ കല്യാണിയ്ക്ക് ശേഷമാണ് പ്രിയദര്‍ശനെ വേദിയിലേക്ക് ക്ഷണിച്ചത്. 40 വർഷം കൊണ്ട് 92 സിനിമകൾ ചെയ്തെങ്കിലും ഇതാണ് തന്റെ ജീവിതത്തിലെ ധന്യമായ നിമിഷം എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജുന, അമ്മ അമല എന്നിവരോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം?’എന്റെ സഹസംവിധായനായിരുന്ന വിക്രം എന്നേക്കാൾ മികച്ച സംവിധായകനാണ്. എന്റെ മകളെ സിനിമയിൽ അവതരിപ്പിച്ചതിലൂടെ ഏറ്റവും വലിയ ഗുരുദക്ഷിണയാണ് വിക്രം നൽകിയത്. നന്ദി വിക്രം, എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. അപ്പോഴേക്കും ശബ്ദം ഇടറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here