കല്യാണി പ്രിയദര്‍ശന്‍ ശിവകാര്‍ത്തികേയന്റെ നായികയാകുന്നു

കല്യാണി പ്രിയദര്‍ശന്‍ ശിവകാര്‍ത്തികേയന്റെ നായികയാകുന്നു. പിഎസ് മിത്രന്‍ എന്ന സംവിധായകന്റെ ചിത്രമാണിത്. ഇരുമ്പു തിരൈ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പി എസ് മിത്രന്‍. അര്‍ജ്ജുന്‍ സാര്‍ജെയാണ് ചിത്രത്തില്‍ വില്ലന്റെ വേഷത്തിലെത്തുന്നത്. കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ആദ്യ ചിത്രം വാനിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.ദുല്‍ഖറാണ് ഈ ചിത്രത്തിലെ നായകന്‍. രാ കാര്‍ത്തികാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. കല്യാണിയുടെ അമ്മ ലിസ്സിയും വാന്‍ എന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 13ന് ആരംഭിക്കും. ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. കല്യാണി തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചത്. എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങള്‍ ഒരുമിച്ച് സാധ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പിഎസ് മിത്രന്റെ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയാകുന്നു. ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ ആഗ്രഹം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഞാന്‍ ഭാഗ്യവതിയാണ് എന്നായിരുന്നു കല്യാണിയുടെ ട്വീറ്റ്.
Never thought I could tick these many wishes off my bucket list at one go!
To be paired opposite @Siva_Kartikeyan,directed by @psmithran under @24AMSTUDIOS and @kjr_studios is the Tamil debut I always hoped for but never knew was possible.
So lucky. So honored.#SK15 https://t.co/lg4neFd19G— Kalyani Priyadarshan (@kalyanipriyan) 19 February 2019
ശിവകാര്‍ത്തികേയനും മിത്രനും മുമ്പ് ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി ഒന്നിച്ചിട്ടുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here