ഈ ആറ് വയസ്സുകാരന്റെ വാർഷിക വരുമാനം 70 കോടി !!

ആറ് വയസ്സിൽ സ്വന്തമായി ഒരു രൂപ പോലുമുണ്ടായിരുന്നില്ല നമ്മുടെ പക്കൽ. എന്നാൽ ഇന്ന് ആ കാലഘട്ടമെല്ലാം മാറി. ഇന്നത്തെ കുട്ടികൾ ചെറുപ്പംമുതൽ തന്നെ സ്വന്തമായി പണം സമ്പാധിച്ച് തുടങ്ങി, അതും വീട്ടിലിരുന്ന്. എലൻ ഷോയിൽ ഇന്ത്യയുടെ പേര് എത്തിച്ച മലയാളി താരം കുട്ടി ഷെഫ് കിച്ച മുതൽ 106 വയസ്സുള്ള ഫുഡ്‌ബ്ലോഗർ മസ്തനാമ്മ വരെയുള്ള നിരവധി പേർ ഓൺലൈൻ വഴി ഇന്ന് പണം സമ്പാധിക്കുന്നുണ്ട്. ഇവരിൽ ഒരാളാണ് റയാൻ എന്ന ആറ് വയസ്സുകാരൻ…എന്നാൽ ഇവരിൽ നിന്നെല്ലാം റയാനെ വ്യത്യസ്തമാക്കുന്നതെന്തെന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരിൽ ഒരാളാണ് ഈ ആറ് വയസ്സുകാരൻ എന്നതാണ്…..!!
കളിപ്പാട്ടങ്ങൾ റിവ്യൂ ചെയ്യലാണ് കൊച്ചു റയാന്റെ ജോലി.
ജോലി ചെയ്യുന്നത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെ. യുട്യൂബിലൂടെ കളിപ്പാട്ടങ്ങളുടെ റിവ്യൂ നടത്തിയാണ് ഈ പണമൊക്കെയുണ്ടാക്കുന്നത്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ എട്ടാം സ്ഥാനമാണ് റയാന്.
കളിപ്പാട്ടങ്ങളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. 2015ലായിരുന്നു ഇത്. അന്ന് നാല് വയസായിരുന്നു അവന് പ്രായം. റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിൽ ചാനൽ തുടങ്ങി വീഡിയോകൾ പബ്ലിഷ് ചെയ്യാൻ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിച്ചത്. 2015 ജൂലൈയിൽ ചിത്രീകരിച്ച ഒരു വീഡിയോ 801,624,333 പേരാണ് ഇതിനോടകം കണ്ടത്.
പ്രതിവർഷം 70 കോടി ഇന്ത്യൻ രൂപയോളം വരും യുട്യൂബിൽ നിന്ന് ലഭിക്കുന്ന പണം. പ്രശസ്തനായതോടെ പല പ്രമുഖ കളിപ്പാട്ട കമ്പനികളും തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ റയാന് അയച്ചുകൊടുത്ത് റിവ്യൂ ചെയ്യിക്കുന്നുണ്ട് ഇപ്പോൾ. 10,137,690 സബ്‌സ്‌ക്രൈബേഴ്‌സാണ് റയാന്റെ യുട്യൂബ് ചാനലിനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here