Advertisement

ന്യൂയോർക്ക് സ്‌ഫോടനം; ബംഗ്‌ളാദേശ് വംശജൻ പിടിയിൽ

December 12, 2017
Google News 2 minutes Read
New York Port Authority attack Man held after Manhattan blast

ന്യൂയോർക്ക് സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബംഗ്ലാദേശ് വംശജൻ പിടിയിൽ. മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ് തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറി നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് മേയർ സ്ഥിരീകരിച്ചു. ശരീരത്തിൽ ബോംബ് ധരിച്ചെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ചാവേറിന് ഗുരുതരമായി പരുക്കേറ്റു. ശരീരത്തിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ചാവേറിനെ ന്യൂയോർക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അകയേദ് ഉല്ലാ എന്ന ബംഗ്ലദേശ് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് വ്യക്തമാക്കി.

ഇരുപതുവയസ്സുകാരനായ അകയേദ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനുഭാവിയാണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വർഷവും മാൻഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തിൽ സ്‌ഫോടനമുണ്ടായിരുന്നു. സെപ്റ്റംബറിൽ നടന്ന ഈ സംഭവത്തിൽ അഫ്ഗാൻ വംശജനായ യുഎസ് പൗരനെ അറസ്റ്റു ചെയ്തിരുന്നു.

 

New York Port Authority attack Man held after Manhattan blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here