Advertisement

ഓഖി ചുഴലിക്കാറ്റ്; ഒരു മൃതദേഹം കൂടി കണ്ടെത്തി

December 12, 2017
Google News 0 minutes Read
ockhi ockhi death toll rises ockhi 142 people still missing

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. തീര സംരക്ഷണ സേനയാണ് മൃതദേഹം കണ്ടെത്തിയത്. . മലപ്പുറം ജില്ലയിലെ താനൂരിനു സമീപം കടലിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 46ആയി.
അറബിക്കടലി‍ൽ കേരളതീരത്തു നിന്നു 426 കിലോമീറ്റർ ദൂരെവരെ ഇന്നലെ വ്യോമസേന തിരച്ചിൽ നടത്തി. ഇലക്ട്രോ ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് ഉപകരണങ്ങളുടെ സഹായത്തോടെയാണു തിരച്ചിൽ. നാവിക, തീരസേനകളുടെ കപ്പലുകളും ആഴക്കടലിൽ തിരച്ചിൽ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here