ജസ്‌ലയ്‌ക്കെതിരെ വധഭീഷണി; ഒൻപതുപേർക്കെതിരെ കേസെടുത്തു

മലപ്പുറത്ത് തട്ടമിട്ട് ഫ്‌ളാഷ്‌മോബ് കളിച്ച പെൺകുട്ടികൾക്ക് ഐക്യം ദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎഫ്എഫ്‌കെ വേദിയിൽ തട്ടമിട്ട് ഡാൻസ് കളിച്ച ജസ്ലയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ഒൻപത് പേർക്കെതിരെ കേസ്.
ഐഎഫ്എഫ്‌കെ വേദിയിൽ ഡാൻസ് കളിച്ച മലപ്പുറം സ്വദേശിനി ജസ്‌ല മാടശ്ശേരിക്കെതിരെ സദാചാര മതവാദികൾ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ജസ്‌ല നൽകിയ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പരാതിക്കൊപ്പം ജസ്‌ല കൈമാറിയ വീഡിയോകളിലും സ്‌ക്രീൻഷോട്ടുകളിലും ഉൾപ്പെട്ട ഒൻപത് പേർക്കെതിരെയാണ് പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ത്രീകൾക്കെതിരെ അപവാദപ്രചരണം നടത്തിയതിനുള്ള വകുപ്പുകളും, ഐടി ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.
case against those who threatened jesla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here