Advertisement

ഐഎഫ്എഫ്‌കെ: സുവർണ ചകോരം വാജിബിന്; മികച്ച നവാഗത സംവിധായകൻ സഞ്ജു സുരേന്ദ്രൻ

December 16, 2017
Google News 0 minutes Read
RAJATHA CHAKORAM FOR THE BEST DIRECTOR: ANUCHA BOONYAWATANA

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണചകോരം ആൻ മേരി ജസീർ സംവിധാനം ചെയ്ത പലസ്തീനിയൻ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രൻ അർഹനായി. ചിത്രം ഏദൻ. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലില ദ ഫെയർവെൽ ഫൽർ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അർഹയായി. ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയൻ ചിത്രം കാൻഡലേറിയ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങൾ ന്യൂട്ടൻ എന്ന ഇന്ത്യൻ ചിത്രം നേടി. (സംവിധായകൻ അമിത് മസൂർക്കർ). സജീവ് പാഴൂരിന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അർഹമായ മലയാള ചിത്രം.

മേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അൾജീരിയൻ സംവിധായിക റെയ്ഹാനിയുടെ ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് എന്ന ചിത്രത്തിന് ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here