Advertisement

തൊണ്ടിമുതലിലെ ഡിലീറ്റഡ് രംഗങ്ങൾ കാണാം

June 30, 2021
Google News 1 minute Read

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ചിത്രം റിലീസായി നാല് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ രംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. നാല് മിനിറ്റ് ദൈർഗ്യമുള്ള വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്.

ഫഹദിന്റെ കഥാപാത്രത്തെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതും മറ്റും വിഡിയോയിൽ കാണാം.

2017 ലാണ് ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രം റിലീസിനെത്തിയത്. സജീവ് പാഴൂറായിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിമിഷ സജയൻ നായികയായ സിനിമയിൽ അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here