തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക്

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും റീല്‍ ഏഷ്യന്‍ ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം കഴിഞ്ഞ ജൂണിലാണ് തീയറ്ററുകളില്‍ എത്തിയത്. സജീവ് പാഴൂരായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News