Advertisement

KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് റിമാൻഡിൽ

June 21, 2025
Google News 2 minutes Read
savad

തൃശൂരിൽ KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ 14 നാണ് സംഭവം. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുന്നത്. പിന്നീട് പെൺകുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാളെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെക്കുകയും പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കൈമാറാൻ ശ്രമിക്കവെ ബസിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സവാദിനെ പൊള്ളാച്ചിയിൽ നിന്ന് പിടികൂടുന്നത്.

2023 ‌ലാണ് സവാദിനെതിരേയുള്ള ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസി ബസിൽ വച്ച് സവാദ് മോശമായി പെരുമാറിയെന്ന നടിയും മോഡലുമായ പെൺകുട്ടിയാണ് പരാതിപ്പെട്ടത്. ഇതോടെ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാല അണിയിച്ചാണ് സ്വീകരിച്ചത്. പെൺകുട്ടിയുടേത് വ്യാജ പരാതി ആണെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

Story Highlights : Sexual assault on a woman in a KSRTC bus; Savad in remand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here