Advertisement

മണ്ണ് മാഫിയയുടെ ഭീഷണിക്കെതിരെ പരാതിയുമായി വില്ലേജ് ഓഫീസർ

5 days ago
Google News 2 minutes Read
WAYANAD

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി. മാനന്തവാടി വില്ലേജ് ഓഫീസറായിരുന്ന രാജേഷ് കുമാർ നിയമവിരുദ്ധമായി മണ്ണെടുക്കുന്നത് തടഞ്ഞതിനും ജെസിബി പിടിച്ചെടുത്തതിനും പിന്നാലെയാണ് ഭീഷണി നേരിട്ടത്. ഭീഷണി സന്ദേശമയച്ച മാനന്തവാടി സ്വദേശി ഷമീറിനെതിരെ നടപടിയെടുക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് രാജേഷ് കുമാർ തഹസിൽദാർക്ക് പരാതി നൽകി.

[Soil Mafia Wayanad]

മണ്ണ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന് തന്നെ തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയതായും രാജേഷ് കുമാർ ആരോപിച്ചു. ‘സ്ഥലംമാറ്റത്തിന് പിന്നിൽ താനാണ്’ എന്ന് ഷമീർ ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയതായും പരാതിയിൽ പറയുന്നു.

Read Also: എം.എൽ.എയുടെ ഫാം ഹൗസിൽ പൊലീസുകാരൻ വെട്ടേറ്റ് മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും താൻ സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും രാജേഷ് കുമാർ വ്യക്തമാക്കി. വില്ലേജ് ഓഫീസറുടെ പരാതി തുടർനടപടികൾക്കായി കളക്ടർക്ക് കൈമാറിയിട്ടുണ്ട്.

Story Highlights : Village officer files complaint against soil mafia threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here