Advertisement

മുംബൈയില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു

3 hours ago
Google News 3 minutes Read
Malayali husband and wife died in accident in Mumbai

മുംബൈയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. (Malayali husband and wife died in accident in Mumbai)

മുംബൈയ്ക്കടുത്തുള്ള നേരലിലാണ് അപകടമുണ്ടായത്. താനെയുടേയും റായ്ഗഡിന്റേയും അതിര്‍ത്തിയിലാണ് നേരല്‍. ഇന്ന് പകലാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിന് വീതി കുറവായിരുന്നു.

Read Also: ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചു, ആര്‍ജെഡിക്ക് ദളിതരോട് ബഹുമാനമില്ല: പ്രധാനമന്ത്രി മോദി

വഴിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരേയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ വിനോദ് പിള്ള മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സുഷമയുടേയും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : Malayali husband and wife died in accident in Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here