Advertisement

പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട്, കാണാതായി

7 hours ago
Google News 2 minutes Read
waterfall accident

കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്.

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അലൻ. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.

Read Also: “ജൂറി ചെയർമാനും ഇന്ത്യയിൽ ജീവിച്ചുപോകണ്ടേ”; ആടുജീവിതത്തിനെതിരായ പരാമർശത്തിൽ ബെന്യാമിൻ

മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസം സൃഷ്ട്ടിക്കുണ്ട്. പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് പലരും പുഴയിൽ ഇറങ്ങാറുള്ളത്.

Story Highlights : Student swept away in Patangayam waterfall, missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here