മോദിയുടെ ജലവിമാനം വന്നത് കറാച്ചിയിൽ നിന്നെന്ന് റിപ്പോർട്ട്

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പറന്നിറങ്ങിയ ജലവിമാനം കറാച്ചിയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് കോൺഗ്രസ്.
ഡിസംബർ മൂന്നിനാണ് ഈ വിമാനം ഇന്ത്യയിലെത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ പാക് നേതാക്കളുമായി ചർച്ച നടത്തിയെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന സൈറ്റായ യുകെ ഡോട്ട് ഫ്‌ളൈറ്റ് അവേർ ഡോട്ട് കോം നൽകുന്ന വിവരങ്ങൾ പ്രകാരം മോദി സഞ്ചരിച്ച ക്വസ്റ്റ് കോഡിയാക് 100 എന്ന ജലവിമാനം വിദേശ പൈലറ്റാണ് നിയന്ത്രിക്കുന്നത്. ഇത് കറാച്ചിയിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് ഡിസംബർ മുന്നിന് മുംബൈയിലേക്കെത്തിയതായും റിപ്പോർട്ടിലുണ്ട്.
അഹമ്മദാബാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്ക് പൊലിസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മോദി ജലവിമാനത്തിൽ യാത്ര നടത്തിയത്.
modi seaplane from karachi alleges congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here