എംപി സ്ഥാനം രാജി വയ്ക്കുമെന്ന് നിലപാടില്‍ മാറ്റമില്ല; വീരേന്ദ്ര കുമാര്‍

എംപി സ്ഥാനം രാജി വയ്ക്കുമെന്ന് നിലപാടില്‍ മാറ്റമില്ലെന്ന് എംപി വീരേന്ദ്രകുമാര്‍.പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും രാജിവയ്ക്കും. മൂന്ന് ദിവസത്തിനകം ഡല്‍ഹിയില്‍ എത്തി രാജി വയ്ക്കും. ഭാവി കാര്യങ്ങള്‍ ശരത് യാദവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വീരേന്ദ്ര കുമാര്‍. നിതീഷിന്റെ ഔദാര്യത്തോടെ എംപിയായി തുടരില്ല. ദേശീയ നേതാക്കളില്‍ പലര്‍ക്കും പ്രാദേശിക വികാരം മാത്രമാണ് ഉള്ളതെന്നും ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കണമെന്നാണ് പൊതു വികാരമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here