Advertisement

ദുബായിയില്‍ സഫാരി പാര്‍ക്ക് തുടങ്ങി

December 13, 2017
8 minutes Read
safari park

ദുബായിയെ വിനോദസഞ്ചാര മേഖലയിൽ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന സഫാരിപാർക് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു. 1800 കോടി ചെലവിൽ 119 ഹെക്ടറിലാണ് ദുബൈ സഫാരി സ്ഥാപിച്ചത് .ദുബൈ നഗരത്തിനു ഏറെ അകലെയല്ലാതെ വർക്കയിലാണ് കാടും പാറക്കൂട്ടങ്ങളും അരുവികളും നിർമ്മിച്ചാണ് മേഖലയിലെ ആദ്യ സഫാരി പാർക്ക് ഒരുക്കിയത് .പത്തു വർഷം കൊണ്ടാണ് സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യമായത്. ആഫ്രിക്ക, ഏഷ്യ, അറബ് സോണുകളാണ് സഫാരിയുടെ മുഖ്യ ആകര്‍ഷണം. ഈ പ്രദേശങ്ങളിലെ വന്യജീവികളേയും സഫാരിയില്‍ യാത്രക്കാര്‍ക്ക് കാണാനാവും.ലോകത്തിന്റെ വിവിധ ഭാഗങ്ങളായിൽ നിന്ന് രണ്ടായിരത്തിലധികം വന്യ മൃഗങ്ങളെ കൊണ്ടുവന്നുവെന്നും ആവാസ വ്യവസ്ഥ ഒരുക്കിയെന്നുംദുബായി മുനിസിപ്പാലിറ്റ് ഡയറക്ടര്‍ ജനറല്‍ ഹുസ്സൈൻ നാസർ ലൂത്ത പറഞ്ഞു.

തീർത്തും പരിസ്ഥിതി സൗഹൃദ പാർക്കാണിത് .സൗരോർജമാണ്‌ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്നത് .സന്ദർശകർക്ക് കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും നാസർ ലൂത്ത വ്യക്തമാക്കി. രണ്ടാഴ്ചത്തേക്ക് സൗജന്യ പ്രവേശനമാണ്. ജനുവരിയിലാണ് ഔദ്യോഗിക ഉദ്ഘാടനം അത് വരെ സൗജന്യ പ്രവേശനമായിരിക്കുമെന്ന് ലൂദ് അറിയിച്ചു. ഉദ്ഘാടന തീയ്യതി ഡിസംബര്‍ അവസാനത്തോടെ പ്രഖ്യാപിക്കും.  സൗത്താഫ്രിക്കയില്‍ നിന്നുള്ള സിംഹങ്ങള്‍, ഓറഞ്ച് വെള്ള നിറത്തിലുള്ള സൈബീരിയന്‍ കടുവ, ജിറാഫ്, ചിമ്പാന്‍സികള്‍, ഹിപ്പോ പൊട്ടാമസ്, മയില്‍, ഓസ്ട്രിച്ച്, മുതലകള്‍, കൃഷ്ണമൃഗം എന്നിവയെ ഇവിടെയെത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പ്രവേശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top