ഇന്ത്യയിൽ ഡബിൾ ഡക്കർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു

ഇന്ത്യയിൽ ഡബിൾ ഡക്കർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. ഉദയ് എക്‌സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഡബിൾ ഡക്കർ ട്രെയിൻ അടുത്ത വർഷം സർവ്വീസ് ആരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.
കോയമ്പത്തൂർ ബെംഗളൂരു, ബാന്ദ്രജാംനഗർ, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലാണ് ഉദയ് എക്‌സ്പ്രസ്സ് സർവ്വീസ് ആരംഭിക്കുന്നത്.
സാധാരണ ട്രെയിനുകളേക്കാൾ 40 ശതമാനം അധികം യാത്രക്കാരെ വഹിക്കാൻ സാധിക്കും എന്നതാണ് ഡബിൾ ഡക്കർ ട്രെയിനുകളുടെ സവിശേഷതകളിൽ പ്രധാനം. ബയോ ടോയ്‌ലറ്റുകളാണ് ഉദയ് എക്‌സ്പ്രസ്സിന്റെ പ്രത്യേകതയാണ്.
മൂന്ന് കോച്ചുകളുമായി തീവണ്ടിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയിരുന്നു. മികച്ച എസി ചെയർ കാർ കോച്ചുകൾ, യാത്രക്കാർക്ക് തത്സമയം വിവരങ്ങൾ നൽകുന്ന എൽസിഡി സ്‌ക്രീനുകൾ, വിനോദത്തിനായി എൽസിടി സ്‌ക്രീനുകൾ എന്നീ സൗകര്യങ്ങൾ ഉദയ് എക്‌സ്പ്രസ്സിലുണ്ടാവും.
double decker train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here